നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് നിലപാട് തേടി ഹൈക്കോടതി

നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി

Update: 2025-01-13 13:17 GMT

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിന് തിരിച്ചടി. ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന രാഹുല്‍ ഈശ്വറിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി. ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.കേസില്‍ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ ഇട്ടിട്ടില്ല. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും അധിക്ഷേപിച്ചെന്നാണ് ഹണിയുടെ പരാതി.

Tags:    

Similar News