കുഞ്ഞ് ഉറങ്ങിക്കിടന്ന തൊട്ടിലിന്റെ തുണി കീറി; മലപ്പുറത്ത് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കുഞ്ഞ് ഉറങ്ങിക്കിടന്ന തൊട്ടിലിന്റെ തുണി കീറി; മലപ്പുറത്ത് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

Update: 2025-01-22 00:08 GMT

മലപ്പുറം: ഉറങ്ങിക്കിടന്ന തൊട്ടിലിന്റെ തുണി കീറി ഒന്നരവയസ്സുകാരനു ദാരുണാന്ത്യം. നിറമരുതൂര്‍ ഗവ.ഹൈസ്‌കൂളിനു സമീപം വലിയകത്ത് പുതിയ മാളിയേക്കല്‍ ലുക്മാനുല്‍ ഹക്കീമിന്റെ മകന്‍ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.40നായിരുന്നു സംഭവം. കുട്ടിയെ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തി ഉമ്മ കുളിക്കാന്‍ പോയപ്പോഴാണ് അപകടം. തിരികെ വന്ന് നോക്കിയപ്പോഴാണ് തുണി കൊണ്ടുള്ള തൊട്ടില്‍ തുണി കീറി കുട്ടി തൂങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്.

കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയയിരുന്നു. ദമ്പതികളുടെ ഏക മകനാണ്. മരിച്ച കുട്ടിയുടെ വലിയുപ്പയും വലിയുമ്മയും കഴിഞ്ഞ ദിവസം ഉംറക്ക് പോയിരുന്നു. ഇതേ തുടര്‍ന്നാണ് നിറമരുതൂര്‍ തറവാട് വീട്ടില്‍ താമസിക്കാന്‍ എത്തിയത്. മൃതദേഹം തിരൂര്‍ ഗവ.താലുക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ബുധനാഴ്ച നടക്കും.

Tags:    

Similar News