ഒന്‍പതുവയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഒന്‍പതുവയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Update: 2025-01-23 03:10 GMT

കൊല്ലം: വീട്ടിലെത്തിയ അയല്‍വാസിയായ ഒന്‍പതുവയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അഞ്ചല്‍ പോലീസ് പിടികൂടി. തടിക്കാട് തേവര്‍തോട്ടം കാണിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ മണിക്കുട്ടനെ(35)യാണ് അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നത്: മണിക്കുട്ടന്റെ വീട്ടില്‍ കൊതുകുതിരിവാങ്ങാന്‍ എത്തിയ കുട്ടിയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു. ഭയന്ന് ബഹളംവെച്ച കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പിടിച്ച് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വായകൊണ്ട് കൈയിലെ കെട്ടഴിച്ച് കുട്ടി രക്ഷപ്പെടുകയായിരുന്നു.

Tags:    

Similar News