ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ 'ആട്ടി'നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ചയാള്‍ മരിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലിസ്

ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ 'ആട്ടി'നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ചയാള്‍ മരിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലിസ്

Update: 2025-01-24 04:07 GMT

പാലക്കാട്: പാലക്കാട് പരുതൂരില്‍ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് പോലിസ് കേസെടുത്തു. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ 'ആട്ടി'നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. സംഭവത്തില്‍ തൃത്താല പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നാണ് വര്‍ഷം തോറും ആട്ട് നടത്താറുള്ളത്. ഇതിന്റെ ഭാഗമായി നല്‍കിയ കാഞ്ഞിരത്തിന്റെ കായ കഴിച്ചു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരിച്ച ഷൈജുവിന്റെ ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്.ഷൈജു കാഞ്ഞിരക്കായ കഴിച്ചിരുന്നതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

Tags:    

Similar News