ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടര്‍ ഓടിച്ചത് സ്ത്രീ; പെറ്റി ലഭിച്ചത് വൈദികന്

ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടര്‍ ഓടിച്ചത് സ്ത്രീ; പെറ്റി ലഭിച്ചത് വൈദികന്

Update: 2025-02-01 04:17 GMT

കട്ടപ്പന: സ്‌കൂട്ടര്‍ യാത്രക്കാരി ഹെല്‍മെറ്റ് വെക്കാതെ യാത്ര ചെയ്തതിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടത് വൈദികന്. കമ്പംമെട്ട് സെയ്ന്റ് ജോസഫ് ദേവാലയ വികാരിയായ ഫാ.ജിജു ജോര്‍ജിനാണ് 500 രൂപ പിഴ ചുമത്തിയത്. നോട്ടീസില്‍, ഹെല്‍മെറ്റ് വെക്കാതെ യുവതി സ്‌കൂട്ടര്‍ ഓടിച്ചുപോകുന്ന ചിത്രവുമുണ്ട്. വൈദികന് ബൈക്ക് ആണ് ഉള്ളത്.

സ്‌കൂട്ടറിന്റെ നമ്പരായി കെ.എല്‍.34. എച്ച്.5036 എന്നും ചലാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വൈദികന്റെ വാഹനം കെ.എല്‍. 34 എച്ച്. 5036 നമ്പരിലുള്ള ബൈക്കാണ്. ഉദ്യോഗസ്ഥര്‍ക്ക് പിശക് പറ്റിയെന്ന് കാണിച്ചുള്ള പരാതി മന്ത്രി ഗണേഷ് കുമാറിന് വൈദികന്‍ അയച്ചുകൊടുത്തു.

പ്രശ്നം പരിശോധിച്ച് പരിഹരിക്കുമെന്ന് കാട്ടി വൈദികന് മറുപടി ലഭിച്ചെങ്കിലും ഇതുവരെ മോട്ടോര്‍വാഹനവകുപ്പ് നടപടികള്‍ എടുത്തിട്ടില്ലെന്ന് ഫാ.ജിജു ജോര്‍ജ് പറയുന്നു.

Tags:    

Similar News