ചെങ്ങന്നൂരില്‍ യുവതി ആറ്റില്‍ചാടി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ചെങ്ങന്നൂരില്‍ യുവതി ആറ്റില്‍ചാടി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-02-04 03:01 GMT

പന്തളം: ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാലത്തില്‍ നിന്നും യുവതി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം ആശാരിഅയ്യത്ത് വീട്ടില്‍ സുധീറി( 41)നെയാണ് പന്തളം പൊലീസ് പിടികൂടിയത്. അഞ്ചുമാസം മുമ്പാണ് ഇയാളുടെ ഭാര്യ ഫാത്തിമ (38) ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവും വീട്ടുകാരുമായി പിണക്കത്തിലായിരുന്ന യുവതി, സുധീറുമായി വഴക്കിട്ട ശേഷം കല്ലിശ്ശേരി പാലത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് ഫാത്തിമയുടെ മൃതദേഹം കിട്ടിയത്. യുവതിയുടെ സഹോദരന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. ഇയാള്‍ക്കും മാതാവ് ഹൗലത്ത് ബീവിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും പന്തളം പൊലീസ് കേസെടുത്തിരുന്നു.

സുധീറും മാതാവും പത്തനംതിട്ട ജില്ലാ കോടതിയില്‍ ജാമ്യത്തിന് നീക്കം നടത്തുകയും മാതാവിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കോടതി ജാമ്യം അനുവദിക്കാത്തതിനെ തുടര്‍ന്ന് സുധീര്‍ ഒളിവില്‍ പോയി. ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ഊര്‍ജിതമാക്കിയ തിരച്ചിലില്‍ താമരക്കുളം പച്ചക്കാടുള്ള വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് പന്തളം പൊലീസ് ഇന്‍സ്പെക്ടര്‍ റ്റി.ഡി. പ്രജീഷ് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെറിമാന്‍ഡ് ചെയ്തു.

Tags:    

Similar News