കാട്ടാനയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ ഫോട്ടോഷൂട്ട്; നോക്കി നിന്ന് അധ്യാപകര്‍

കാട്ടാനയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ ഫോട്ടോഷൂട്ട്; നോക്കി നിന്ന് അധ്യാപകര്‍

Update: 2025-02-05 02:38 GMT

അതിരപ്പിള്ളി: പ്ലാന്റേഷന്‍ എണ്ണപ്പനത്തോട്ടത്തില്‍ നില്‍ക്കുന്ന കാട്ടാനയുടെ മുന്‍പില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫോട്ടോയെടുപ്പ്. കോഴിക്കോട് കായണ്ണ മേഖലയിലെ സ്‌കൂളിലെ കുട്ടികളാണ് ആനയ്ക്ക് മുന്നില്‍നിന്ന് അതിസാഹസികതയ്ക്ക് മുതിര്‍ന്നത്. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് കുട്ടികളെ കൊണ്ടുപോകാന്‍ പറഞ്ഞപ്പോഴാണ് അധ്യാപകര്‍ ബസില്‍ കയറ്റി കുട്ടികളെ കൊണ്ടുപോയത്.

അതിരപ്പിള്ളി വെള്ളച്ചാട്ടവും വെറ്റിലപ്പാറ പാര്‍ക്കും സന്ദര്‍ശിച്ച ശേഷം വെറ്റിലപ്പാറ പാലത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കാലടി പ്ലാന്റേഷന്‍ എണ്ണപ്പനത്തോട്ടത്തില്‍ കാട്ടാനകള്‍ ആളുകള്‍ക്ക് നേരെ പാഞ്ഞെടുക്കുന്നത് പതിവാണ്.

Tags:    

Similar News