മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവം; വൈക്കം താലൂക്കാശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിന് സസ്പെന്ഷന്
മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ തുന്നലിട്ട സംഭവം; വൈക്കം താലൂക്കാശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിന് സസ്പെന്ഷന്
By : സ്വന്തം ലേഖകൻ
Update: 2025-02-06 01:04 GMT
വൈക്കം: മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ വൈക്കം താലൂക്കാശുപത്രിയില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ബ്രഹ്മമംഗലം വാലേച്ചിറ വി.സി.ജയനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണശേഷമാണ് ആരോഗ്യവകുപ്പ് നടപടി. ഡീസല്‍ ചെലവ് കാരണമാണു ജനറേറ്റര്‍ പ്രവര്ത്തിപ്പിക്കാത്തതെന്നു പറഞ്ഞ് കുട്ടിയുടെ അമ്മയെ ജയന് തെറ്റിദ്ധരിപ്പിച്ചെന്ന് ഉത്തരവില്‍ പറയുന്നു.
സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിച്ചെന്നും ഉത്തരവില്‍ പറയുന്നു. ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകിട്ട് 4.30ന് ആയിരുന്നു സംഭവം. ചെമ്പ് മുറിഞ്ഞപുഴ കൂമ്പേല്‍ കെ.പി.സുജിത് - സുരഭി ദമ്പതികളുടെ മകന് എസ്.ദേവതീര്‍ഥിന്റെ തലയിലാണു മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ടത്.