അനധികൃതമായി സര്‍വീസില്‍നിന്നും വിട്ടുനിന്നു; 22 ഡോക്ടര്‍മാരെക്കൂടി പുറത്താക്കി ആരോഗ്യവകുപ്പ്
അനധികൃതമായി സര്‍വീസില്‍നിന്നും വിട്ടുനിന്നു; 22 ഡോക്ടര്‍മാരെക്കൂടി പുറത്താക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍നിന്നു വിട്ടുനിന്ന 22 ഡോക്ടര്‍മാരെക്കൂടി ആരോഗ്യവകുപ്പ് പുറത്താക്കി. വിവിധ ആശുപത്രികളില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍ തസ്തികകളില്‍ ഉണ്ടായിരുന്നവരാണിവര്‍. പ്രൊബേഷന്‍ കാലയളവിലായിരുന്ന ഇവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആരോഗ്യ ഡയറക്ടറാണ് പിരിച്ചുവിടല്‍ ഉത്തരവ് നല്‍കിയത്. തസ്തികയില്‍ പ്രവേശിച്ചശേഷം അനധികൃതമായി വിട്ടുനിന്നവരാണ് മിക്കവരും.
ഇത്തരത്തിലുള്ള 40 ഡോക്ടര്‍മാരെ കഴിഞ്ഞമാസവും പിരിച്ചുവിട്ടിരുന്നു. പ്രൊബേഷനിലുള്ള 410 ഡോക്ടര്‍മാര്‍ അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരക്കാരെ പിരിച്ചുവിടാതെ പുതിയ നിയമനം നടത്താനാകാത്ത സാഹചര്യത്തിലാണ് അധികൃതര്‍ പിരിച്ചുവിടല്‍നടപടികളിലേക്കു കടന്നത്.