കാപ്പ നിയമം ലംഘിച്ചാല്‍ പിടിവീഴും; വ്യവസ്ഥ ലംഘിച്ച് തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ്
കാപ്പ നിയമം ലംഘിച്ചാല്‍ പിടിവീഴും; വ്യവസ്ഥ ലംഘിച്ച് തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ്
By : സ്വന്തം ലേഖകൻ
Update: 2025-02-10 00:52 GMT
പാലക്കാട്: സംസ്ഥാനത്തു കാപ്പ (കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) കേസുകളില്‍ പൊലീസ് നടപടി കടുപ്പിക്കുന്നു. കാപ്പ ചുമത്തി നാടുകടത്തിയവര്‍ വ്യവസ്ഥ ലംഘിച്ചു തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യും. ജയിലില്‍നിന്ന് ഇറങ്ങുന്നവരുടെ വിവരശേഖരണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണു കാപ്പയിലും പിടിമുറുക്കുന്നത്.
നെന്മാറ ഇരട്ടക്കൊലപാതകത്തെത്തുടര്ന്നാണിത്. നെന്മാറയില് അയല്‍ക്കാരിയെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അതേ കുടുംബത്തിലെ രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയതു പൊലീസിനെതിരെ വലിയ വിമര്‍ശനത്തിനു കാരണമായിരുന്നു. ഇരട്ടക്കൊലപാതകത്തില്‍ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനും നടപടി തുടങ്ങി.