അഴീക്കോട് വെടിക്കെട്ട് അപകടം; ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളായ പത്തുപേര്‍ക്കെതിരെ കേസ്
അഴീക്കോട് വെടിക്കെട്ട് അപകടം; ഉത്സവ കമ്മിറ്റി ഭാരവാഹികളായ പത്തുപേര്‍ക്കെതിരെ കേസ്
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് വെടിക്കെട്ട് അപകടം, ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, കേസ്
ല്‍ ക്ഷേത്രം ഉത്സവകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ സ്വമേധയാ വളപട്ടണം പൊലിസ് കേസെടുത്തു. അഴീക്കോട് നീര്‍ കടവ് മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രം ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പത്തുപേര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് ക്ഷേത്ര ഭാരവാഹികള്‍ക്കും കണ്ടാലറിയാവുന്ന മറ്റു അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്.
തറവാട്ട് കാരണവര്‍ എം.കെ വത്സരാജ്, കര്‍മ്മി പ്രകാശന്‍, മുച്ചിരിയന്‍ കുടുംബാംഗങ്ങളായ എം. പ്രേമന്‍, വി. സുധാകരന്‍, എം.കെ ദീപക് എന്നിവരാണ് പ്രതികള്‍. അമിട്ട് ആള്‍ക്കുട്ടത്തിനിടയില്‍ വീണു പൊട്ടിയാണ് അഞ്ച് പേര്‍ക്ക് പരുക്കേറ്റത്. മംഗളുര് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ജുന്‍ അടക്കം ആരുടെയും പരുക്ക് ഗുരുതരമല്ല. ക്ഷേത്രം ഉത്സവ കമ്മിറ്റിക്ക് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന്എസ്.എച്ച്.ഒ യുടെ ചുമതലയുള്ള പി. കാര്‍ത്തിക്ക് ഐ.പി.എസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൊലിസ് സ്വമേധയാ കുറ്റം ചുമത്തിയാണ് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കേസെടുത്തത്.
അഴിക്കോട് നീര്‍ കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ തെയ്യം ഉത്സവത്തിലാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലു മണിയോടെ ഗുണ്ട് ആള്‍ക്കൂട്ടത്തിലേക്ക് ദിശ തെറ്റി വീണത്. അപകടത്തില്‍ വെടി കെട്ട് കാണാനിരുന്ന അഞ്ചുപേര്‍ക്ക് പരുക്കേറ്റു ഗ കാലിന് പരുക്കേറ്റ മീന്‍ കുന്നിലെ അര്‍ജുനെ (20) മംഗ്‌ളൂര് തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപിച്ചു. നിധിന്‍ (30) ആദിത്ത് (12) നിവേദ്(24) സനില്‍ കുമാര്‍ (57) നികേത് (23) തുടങ്ങിയവര്‍ കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ് പുലിയൂര്‍കണ്ണന്‍ തെയ്യം കെട്ടിയാടുന്നതിനിടെയാണ് വെടിക്കെട്ട് തുടങ്ങിയത്.
ഇതിനിടെയില്‍ ഒരു ഗുണ്ട് ആള്‍ക്കൂട്ടത്തിനിടെയിലേക്ക് തെറിച്ചു വീഴുകയും പൊട്ടാതെ ഏറെ സമയം കിടന്നതിനു ശേഷം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും യാതൊരു സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് വെടിക്കെട്ട് നടത്തിയിരുന്നതെന്നും എസ്.എച്ച്.ഒവിന്റെ ചുമതലയുള്ള എ എസ്.പി കാര്‍ത്തിക്ക് പറഞ്ഞു. പുലര്‍ച്ചെയായതിനാല്‍ കാവില്‍ ആളുകള്‍ കുറവായിരുന്നത് വലിയ അപകടമൊഴിവാക്കി. അപകടത്തില്‍പ്പെട്ട രണ്ടു പേരുടെ പരുക്കുകള്‍ നിസാരമാണ്. പലയാളുകളും നിലത്തിരുന്നതിനാല്‍ അപ്രതീക്ഷിതമായി ഗുണ്ട് പൊട്ടിയപ്പോള്‍ അതിവേഗം ഓടി മാറാന്‍ സാധിച്ചിരുന്നില്ല. ഇതാണ് പരുക്കേറ്റവരുടെ എണ്ണം കൂട്ടിയത്. ആള്‍ക്കുട്ടത്തിലേക്ക് വെടിക്കെട്ട് പുരയില്‍ നിന്നും വീണ ഗുണ്ട് പൊട്ടിയെങ്കിലും തലനാരിഴയ്ക്കാണ് ജീവാപായം ഒഴിവായത്.