മാന്നാറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം; അഞ്ചു പേര്‍ക്ക് ഗുരുതര പരിക്ക്

മാന്നാറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം; അഞ്ചു പേര്‍ക്ക് ഗുരുതര പരിക്ക്

Update: 2025-02-27 01:46 GMT

ആലപ്പുഴ: ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ മാന്നാര്‍ ഇരമത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. ചെന്നിത്തല ഒന്നാം വാര്‍ഡ് പറയങ്കേരി കാരാത്തറയില്‍ പുത്തന്‍ വീട്ടില്‍ അജിതിന്റെ മകന്‍ ജഗന്‍(23) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് തിരിച്ചു മടങ്ങും വഴി ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ട് ബൈക്കുകളില്‍ സഞ്ചരിച്ച ആറ് പേരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇരു ബൈക്കുകളും പൂര്‍ണമായി തകര്‍ന്നു.

Tags:    

Similar News