തെക്കന്‍ കേരളത്തില്‍ ശക്തമായ വേനല്‍ മഴ; വരുന്ന അഞ്ച് ദിവസം മഴ തുടരും

തെക്കന്‍ കേരളത്തില്‍ ശക്തമായ വേനല്‍ മഴ; വരുന്ന അഞ്ച് ദിവസം മഴ തുടരും

Update: 2025-03-03 00:48 GMT

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി തെക്കന്‍ കേരളത്തില്‍ ശക്തമായ വേനല്‍ മഴ ലഭിച്ചു. വരുന്ന 5 ദിവസവും തെക്കന്‍ കേരളത്തില്‍ മഴ തുടരാനാണു സാധ്യത. വടക്കന്‍ കേരളത്തില്‍ നേരിയ മഴയാകും പെയ്യുക. ചൂട് തുടരുകയും ചെയ്യും. സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്നലെ മഴ ശക്തമായി ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴ പെയ്തു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി.

Tags:    

Similar News