1.43 കോടി രൂപയുടെ അഴിമതിക്കേസ്; വില്ലേജ് അസിസ്റ്റന്റിനും ഭാര്യയ്ക്കുമെതിരെ ഇഡിയുടെ കുറ്റപത്രം
1.43 കോടി രൂപയുടെ അഴിമതിക്കേസ്; വില്ലേജ് അസിസ്റ്റന്റിനും ഭാര്യയ്ക്കുമെതിരെ ഇഡിയുടെ കുറ്റപത്രം
By : സ്വന്തം ലേഖകൻ
Update: 2025-03-11 00:32 GMT
കൊച്ചി: സംസ്ഥാന വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത 1.43 കോടി രൂപയുടെ അഴിമതിക്കേസില്‍ വില്ലേജ് അസിസ്റ്റന്റ് സജി ജോണ്‍, ഭാര്യ ബിന്ദു സജി എന്നിവര്‍ക്കെതിരെ കേന്ദ്ര കള്ളപ്പണ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം (പ്രോസിക്യൂഷന് കംപ്ലെയ്ന്റ്) സമര്‍പ്പിച്ചു. റവന്യു ഉദ്യോഗസ്ഥനായ സജി ഔദ്യോഗിക പദവി ദുര്‍വിനിയോഗിച്ചു വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും ഭാര്യയുടെയും തന്റെയും പേരില്‍ ഭൂമിയും വാഹനങ്ങളും നിക്ഷേപങ്ങളും നേടിയതായും കുറ്റപത്രത്തില്‍ പറയുന്നു.