തിരുവനന്തപുരം മൃഗശാലയില്‍ ചത്ത മ്ലാവിന് പേവിഷ ബാധ സ്ഥിരീകരിച്ചു; മൃഗശാലയിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കും

തിരുവനന്തപുരം മൃഗശാലയില്‍ ചത്ത മ്ലാവിന് പേവിഷ ബാധ സ്ഥിരീകരിച്ചു

Update: 2025-03-11 02:01 GMT

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ കഴിഞ്ഞ ദിവസം ചത്ത മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച ചത്ത മ്ലാവ് വര്‍ഗത്തില്‍പ്പെടുന്ന സാമ്പാര്‍ ഡിയറിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മ്ലാവിനോട് അടുത്ത് ഇടപഴകിയ മുഴുവന്‍ ജീവനക്കാര്‍ക്കും പോസ്റ്റ് എക്‌സ്‌പോഷര്‍ ആന്റി റാബീസ് വാക്‌സിന്‍ നല്‍കും.

തിങ്കളാഴ്ച മൃഗശാലയില്‍ വെച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കുശേഷം പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസില്‍ നടത്തിയ വിശദ പരിശോധനയിലാണ് മ്ലാവിന് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവന്‍ മൃഗങ്ങള്‍ക്കും അടിയന്തരമായി ആന്റി റാബീസ് വാക്‌സിന്‍ നല്‍കുന്നതിന് മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തില്‍ ടീം രൂപീകരിച്ചിട്ടുണ്ട്. മൃഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.

പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും കീരികള്‍, മരപ്പട്ടികള്‍ തുടങ്ങിയ മൃഗങ്ങള്‍ വഴിയാകാം മൃഗശാലയ്ക്കുള്ളിലെ മൃഗങ്ങള്‍ക്ക് പേവിഷ ബാധയുണ്ടായതെന്നാണ് അനുമാനം.

Tags:    

Similar News