കണ്ണൂര്‍ ജില്ലാ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ സന്ദര്‍ശകന്‍ തള്ളിയിട്ട് മര്‍ദ്ദിച്ചു; ജീവനക്കാരന്റെ രണ്ട് കൈവിരലുകള്‍ക്കും പൊട്ടലേറ്റു; സി.സി.ടി.വി ദൃശ്യം പുറത്തുവന്നു
കണ്ണൂര്‍ ജില്ലാ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ സന്ദര്‍ശകന്‍ തള്ളിയിട്ട് മര്‍ദ്ദിച്ചു
കണ്ണൂര്‍ :കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരന് മര്‍ദ്ദനമേറ്റു. മയ്യില്‍ സ്വദേശി പവനനാണ് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ മര്‍ദ്ദനമേറ്റത്. സന്ദര്‍ശക പാസെടുക്കാതെ യുവാവ് അകത്ത് കടക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനാണ് മര്‍ദ്ദിച്ചതെന്ന് പവനന്‍ പറഞ്ഞു. സുരക്ഷാ ജീവനക്കാരനെ സന്ദര്‍ശകന്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
സുരക്ഷാ ജീവനക്കാരന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ആശുപത്രി ജീവനക്കാരനെ തള്ളിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.സെക്യുരിറ്റി ജീവനക്കാരന്റെ രണ്ട് കൈ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ ധര്‍ണ നടത്തി.
സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആശുപത്രി സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.