വാണിയംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
വാണിയംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-03-22 04:12 GMT
പാലക്കാട്: വാണിയംകുളം കോതകുര്‍ശ്ശി റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. പത്തംകുളം സ്വദേശിയായ രഞ്ജിത്ത് (32) ആണ് മരിച്ചത്. കോതയൂര്‍ വായനശാലയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. ആംബുലന്‍സില്‍ ഉടനെ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചളവറ ചേമ്പറ്റ പൂരാഘോഷത്തിന്റെ പ്രാദേശിക വേലാഘോഷത്തിന്റെ മുന്നൊരുക്കങ്ങളില്‍ എല്ലാം ഇന്നലെ അപകടത്തിന് തൊട്ട് മുമ്പ് വരെ സജീവമായി ഉണ്ടായിരുന്നതാണ് യുവാവ്. ഇത് കഴിഞ്ഞ് യുവാവ് തിരികെ വാണിയംകുളം ഭാഗത്തേക്ക് വരുന്നതിനിടയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.