മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 100 കോടി രൂപകൂടി അനുവദിച്ചു
മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 100 കോടി രൂപകൂടി അനുവദിച്ചു
Update: 2025-03-22 11:46 GMT

തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി മരുന്നുകള്‍ വാങ്ങിയതിന്റെ ബില്‍ തുക നല്‍കുന്നതിനാണ് പണം അനുവദിച്ചത്.
ഈവര്‍ഷം ആകെ 606 കോടി രൂപയാണ് കോര്‍പറേഷന് സഹായമായി നല്‍കിയത്. ബജറ്റ് വിഹിതത്തിനുപുറമെ 250 കോടി രൂപ നല്‍കി. 356 കോടി രൂപയായിരുന്നു ബജറ്റ് വകയിരുത്തല്‍. ഇതും, അധികമായി 150 കോടി രൂപയും നേരത്തെ നല്‍കിയിരുന്നു.