ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; വര്‍ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; നിര്‍ത്താതെ പോയ ലോറി കണ്ടെത്തി പൊലീസ്

ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; നിര്‍ത്താതെ പോയ ലോറി കണ്ടെത്തി പൊലീസ്

Update: 2025-03-22 13:04 GMT

അയര്‍ക്കുന്നം: കോട്ടയം അയര്‍ക്കുന്നത്ത് ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ ലോറി കണ്ടെത്തി. മാര്‍ച്ച് ഏഴിന് രാത്രിയാണ് അയര്‍ക്കുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മണ്ണനാല്‍തോട് കേസിനാസ്പദമായ സംഭവം നടന്നത്. അയര്‍ക്കുന്നം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലോറി കണ്ടെത്തിയത്.

പശ്ചിമ ബംഗാള്‍ സ്വദേശിയായ മനോരഞ്ജന്‍ സര്‍ദാറിനെ ഇടിച്ച ലോറിയാണ് നിര്‍ത്താതെ പോയത്. പരിക്കേറ്റ മനോരഞ്ജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ഇതിന് പിന്നാലെ അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അയര്‍ക്കുന്നം പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും വര്‍ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ അപകടത്തിനിടയാക്കിയ ലോറി കണ്ടെത്തി. സംഭവ ദിവസം വാഹനം ഓടിച്ച അയര്‍ക്കുന്നം പുന്നത്തുറ തോണിക്കുഴിയില്‍ ജോമോനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

അയര്‍ക്കുന്നം ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ അനൂപ് ജോസ്, എസ്.ഐ സജു റ്റി ലൂക്കോസ്, എസ്.സി.പി.ഒമാരായ മധുകുമാര്‍, ജിജോ ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Similar News