കരാറുകാരനെ കബളിപ്പിച്ച് 93 ലക്ഷം രൂപ തട്ടി; കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് രാജസ്ഥാന്‍ പോലിസ്
കരാറുകാരനെ കബളിപ്പിച്ച് 93 ലക്ഷം രൂപ തട്ടി; കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് രാജസ്ഥാന്‍ പോലിസ്
കോഴിക്കോട്: രാജസ്ഥാന്‍ സ്വദേശിയായ കരാറുകാരനെ വഞ്ചിച്ച് 93 ലക്ഷം രൂപ തട്ടിയകേസില്‍ കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍മാണസാമഗ്രികള്‍ കുറഞ്ഞവിലയ്ക്ക് നല്‍കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് പണംതട്ടുകയായിരുന്നു.
കുതിരവട്ടം ഗോവിന്ദപുരം സ്വദേശി കൈലാസ് അപ്പാര്‍ട്ട്‌മെന്റില്‍ ആര്‍. ശ്രീജിത്ത് (47), കല്ലായി തിരുവണ്ണൂര്‍ രാഗം ഹൗസില്‍ ടി.പി. മിഥുന്‍ (35), ചാലപ്പുറം എക്സ്പ്രസ് ടവറില്‍ പി.ആര്‍. വന്ദന (47) എന്നിവരാണ് അറസ്റ്റിലായത്. കരാറുകാരന്‍ മഹേഷ്‌കുമാര്‍ അഗര്‍വാളിനെ ടെലിഗ്രാം ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ഇവര്‍ നിര്‍മാണസാമഗ്രികള്‍ കുറഞ്ഞവിലയ്ക്ക് നല്‍കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് ഒരു കോടിയോളം രൂപ തട്ടിയെടുത്തത്.
സിമന്റ്, ഇഷ്ടിക, ഈറ്റ തുടങ്ങിയവ കുറഞ്ഞവിലയ്ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ടെലിഗ്രാംവഴിയാണ് പണമിടപാടും നടത്തിയത്. പലവട്ടം ഇവരുമായി ബന്ധപ്പെട്ട് മഹേഷ്‌കുമാര്‍ നിര്‍മാണസാമഗ്രികള്‍ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒരു മറുപടിയും കിട്ടാതായതോടെ രാജസ്ഥാനിലെ കുച്ചാമണ്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കുകയായിരുന്നു.