എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍; സംശയം തോന്നിയ അധ്യാപകര്‍ ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് മദ്യക്കുപ്പിയും പണവും

എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍

Update: 2025-03-27 00:23 GMT
എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍; സംശയം തോന്നിയ അധ്യാപകര്‍ ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് മദ്യക്കുപ്പിയും പണവും
  • whatsapp icon

പത്തനംതിട്ട: കോഴഞ്ചേരിയില്‍ അവസാന ദിനത്തെ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്ക്കെത്തിയ അധ്യാപകന് സംശയം തോന്നി.

കുട്ടി മദ്യലഹരിയിലാണെന്ന് മനസ്സിലാകകിയ അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണെന്ന് പോലീസ് പറഞ്ഞു. ക്ലാസിനു പുറത്തിറക്കിയ വിദ്യാര്‍ഥിയുടെ വീട്ടുകാരെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു. കുട്ടി പരീക്ഷ എഴുതിയില്ല.

Tags:    

Similar News