ഓട്ടോറിക്ഷയില്‍നിന്ന് 2.7 കോടി രൂപ പോലീസ് പിടിച്ചെടുത്ത സംഭവം; കൊച്ചിയിലെ വസ്ത്രവ്യാപാരിയെ പോലീസ് ചോദ്യം ചെയ്തു

ഓട്ടോറിക്ഷയില്‍നിന്ന് 2.7 കോടി രൂപ പോലീസ് പിടിച്ചെടുത്ത സംഭവം; കൊച്ചിയിലെ വസ്ത്രവ്യാപാരിയെ പോലീസ് ചോദ്യം ചെയ്തു

Update: 2025-03-31 01:08 GMT

മട്ടാഞ്ചേരി: കൊച്ചിയില്‍ ഓട്ടോറിക്ഷയില്‍നിന്ന് 2.7 കോടി രൂപ പോലീസ് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് എറണാകുളത്തെ വസ്ത്രവ്യാപാരിയെ പോലീസ് ചോദ്യം ചെയ്തു. ബ്രോഡ്വേയിലെ വസ്ത്ര വ്യാപാരിയായ രാജാ മുഹമ്മദിനെയാണ് ചോദ്യം ചെയ്തത്. പിടിയിലായവര്‍ നല്‍കിയ മൊഴി പ്രകാരമാണ് നടപടി. പണം തന്റേതാണെന്നും അതിന് വ്യക്തമായ രേഖയുണ്ടെന്നും അത് കോടതിക്ക് നല്‍കുമെന്നും ഇദ്ദേഹം പറഞ്ഞതായി പോലീസ് പറഞ്ഞു. വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ടതും വായ്പാ തുകയുമടങ്ങുന്നതാണ് ഈ പണമെന്നും വ്യാപാരി മൊഴി നല്‍കിയിട്ടുണ്ട്. രേഖകള്‍ പരിശോധിക്കുകയാണന്നും ബോധ്യപ്പെട്ടില്ലെങ്കില്‍ കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഏല്‍പ്പിക്കുമെന്നുമാണ് പോലീസ് നിലപാട്.

ഇതിനിടെ വീട്ടില്‍നിന്ന് പണവുമായി പോയവരെ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വസ്ത്രവ്യാപാരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യവും വ്യാപാരി പോലീസിനോട് പറഞ്ഞു. പിടിച്ചെടുത്ത പണം പോലീസ് കോടതിക്ക് കൈമാറി. പിടിയിലായ രണ്ടുപേരെയും ജാമ്യത്തില്‍വിട്ടു.

Tags:    

Similar News