ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാലു പേര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാലു പേര്‍ അറസ്റ്റില്‍

Update: 2025-04-03 03:55 GMT

ആലപ്പുഴ: ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവമ്പാടി കടവത്തുശ്ശേരിയില്‍ അല്‍ത്താഫി (20)നെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസിലാണ് നാലു പേര്‍ അറസ്റ്റിലായത്. ആലപ്പുഴ മുല്ലാത്ത് വാര്‍ഡില്‍ സുമി മന്‍സിലില്‍ സുരാജ് (42), ആലിശ്ശേരി വാര്‍ഡില്‍ അരയന്‍പറമ്പ് എസ്എന്‍ സദനത്തില്‍ അരുണ്‍ (29), ആറാട്ടുവഴി പുതുവല്‍ പുരയിടത്തില്‍ അനീഷ് (32), വണ്ടാനം പുതുവല്‍ വീട്ടില്‍ റിന്‍ഷാദ് (29) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അല്‍ത്താഫിന്റെ വീട്ടിലെത്തിയ സുരാജും സുഹൃത്തുക്കളും അമ്മയെയും സഹോദരിയെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അല്‍ത്താഫിനെ മര്‍ദിച്ചവശനാക്കി സൂരജിന്റെ വീട്ടിലേക്കു കൊണ്ടുപോയി, അവിടെവെച്ചും മര്‍ദിച്ചു.

ഇന്‍സ്പെക്ടര്‍ കെ. ശ്രീജിത്ത്, പ്രിന്‍സിപ്പല്‍ എസ്ഐ വി.എല്‍. ആനന്ദ്, എസ്ഐമാരായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, എം.പി. മനോജ്, എഎസ്ഐ പോള്‍, ശ്യാംലാല്‍, എസ്സിപി.ഒ. ജോസഫ്, സിപിഒ നവീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News