പടക്കക്കടയുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ആയിരം രൂപ കൈക്കൂലി വാങ്ങിയ സംഭവം; കണ്ണൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു

ആയിരം രൂപ കൈക്കൂലി വാങ്ങിയ സംഭവം; കണ്ണൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു

Update: 2025-04-04 03:45 GMT

കണ്ണൂരില്‍ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ കണ്ണൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പടക്കക്കടയുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് 1000രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ സുരേഷ് ചന്ദ്രബോസിനെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്.

വിജിലന്‍സ് അറസ്റ്റ് ചെയ്ത സുരേഷ് ചന്ദ്രബോസിനെ റിമാന്റ് ചെയ്തിരുന്നു. നേരത്തെ വില്ലേജ് ഓഫീസറായിരിക്കെ കൈക്കൂലിക്കേസില്‍ ഇയാളെ വിജിലന്‍സ് പിടികൂടിയിരുന്നു.എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോള്‍ കൈക്കൂലിക്കേസില്‍ സുരേഷ് ചന്ദ്രബോസ് വിജിലന്‍സിന്റെ പിടിയിലാകുന്നത്.

Tags:    

Similar News