ഒഡീഷയിലെ പള്ളിയില്‍ പോലീസ് ആക്രമണം; തടയാന്‍ ശ്രമിച്ച മലയാളി വൈദീകന് പരിക്ക്
ഒഡീഷയിലെ പള്ളിയില്‍ പോലീസ് ആക്രമണം; തടയാന്‍ ശ്രമിച്ച മലയാളി വൈദീകന് പരിക്ക്
ന്യൂഡല്‍ഹി: ജപല്‍പൂരിന് പിന്നാലെ ഉത്തരേന്ത്യയില്‍ മലയാളി വൈദികര്‍ക്കുനേരെയുള്ള അക്രമം തുടരുന്നു ഒഡീഷയിലാണ് ഇത്തവണ മലയാളി വൈദീകന്‍ ആക്രമണത്തിന് ഇരയായത്. ബഹരാംപുര്‍ രൂപതയിലെ ജൂബ ഇടവക പള്ളിയില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ മലയാളി വൈദികനെ മര്‍ദിച്ചു. മലയാളിയായ ഇടവക വികാരി ഫാ.ജോഷി ജോര്‍ജിനെയാണ് പൊലീസ് സംഘം ക്രൂരമായി മര്‍ദിച്ചത്. തോളെല്ലിനും കൈക്കും പൊട്ടലുണ്ടായ ഫാ.ജോഷി ജോര്‍ജിനെ ബഹരാംപുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളിക്കു സമീപമുള്ള ഗ്രാമത്തില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്നു നടത്തിയ തുടര്‍ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മര്‍ദിക്കാനും തുടങ്ങിയപ്പോള്‍ തടയാനെത്തിയതായിരുന്നു ഫാ.ജോഷി ജോര്‍ജ്. പാക്കിസ്താനില്‍ നിന്ന് വന്ന് മതപരിവര്‍ത്തനം ചെയ്യുകയാണെന്ന് ആരോപിച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതെന്ന് ഫാ. ജോഷി പറഞ്ഞു. പള്ളിയിലെ വസ്തുവകകള്‍ നശിപ്പിച്ച പൊലീസ് വൈദികന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന നാല്‍പതിനായിരത്തോളം രൂപ അപഹരിച്ചതായും രൂപതാ നേതൃത്വം ആരോപിച്ചു.
മധ്യപ്രദേശിലെ ജബല്‍പുരില്‍ മലയാളി വൈദികരെ ആക്രമിച്ച സംഭവത്തിനു പിന്നാലെയാണ് ഒഡീഷയിലും സമാന സംഭവമുണ്ടായത്. ജബല്‍പുരിലും പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം നടന്നത്. സംഭവത്തിന് നാല് ദിവസത്തിന് ശേഷം ഇന്നലെ പൊലീസ് എഫ്ഐആര്‍ ഇട്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ബജ്ങ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന്റെ പിന്നിലെന്ന് വൈദികര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.