ജബല്‍പൂരില്‍ വി എച്ച് പി ആക്രമണത്തിനിരയായ ഫാദര്‍ ഡേവിസ് ജോര്‍ജിന് സര്‍ക്കാരിന്റെ പിന്തുണയറിയിച്ച് മന്ത്രി രാജന്‍; ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച് മന്ത്രി

Update: 2025-04-05 06:40 GMT

തൃശൂര്‍: ജബല്‍പൂരില്‍ വിഎച്ച്പി ആക്രമണത്തിനിരയായ ഫാദര്‍ ഡേവിസ് ജോര്‍ജിന് സര്‍ക്കാരിന്റെ പിന്തുണയറിയിച്ച് മന്ത്രി കെ.രാജന്‍. സര്‍ക്കാരും നാടും ഒപ്പമുണ്ടെന്ന് മന്ത്രി ഫാ.ഡേവിസിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഫാ.ഡേവിസിന്റെ കുട്ടനല്ലൂരിലെ വസതിയിലും മന്ത്രി സന്ദര്‍ശനം നടത്തി. ജബല്‍പുര്‍ രൂപതയ്ക്ക് കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജൂബിലിയുടെ ഭാഗമായി ജബല്‍പുരിലെതന്നെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടയിലായിരുന്നു അക്രമം.

കിരാതമായ ആക്രമണമാണ് ജബല്‍പൂരില്‍ ഉണ്ടായതെന്ന് മന്ത്രി പ്രതികരിച്ചു. ഇപ്പോഴും ആശങ്ക ഒഴിഞ്ഞു മാറുന്നില്ലെന്നും ഭീതി നല്‍കുന്നതാണ് അവിടുത്തെ സാഹചര്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഭവം ഉണ്ടായപ്പോള്‍ തന്നെ അവിടുത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ടു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഉണ്ടാവുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar News