ബയോളജി ക്ലാസിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ ഫോണില്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവിന് 46 വര്‍ഷം തടവ്

പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങൾ ഫോണിലെടുത്ത് പണം തട്ടാൻ ശ്രമിച്ച യുവാവിന് 46 വർഷം തടവ്

Update: 2025-04-05 12:33 GMT

തിരുവനന്തപുരം: ബയോളജി ക്ലാസിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ ഫോണിലെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവിന് 46 വര്‍ഷം തടവ്. തിരുവനന്തപുരം മേല്‍വെട്ടൂര്‍ കെട്ടി ടത്തില്‍ വീട്ടില്‍ എസ്.ഷിജു (37) വിനെയാണ് കോട്ടയം ഫാസ്റ്റ് ട്രാ ക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ)

ജഡ്ജി വി.സതീഷ് ശിക്ഷിച്ചത്.90,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. മലേഷ്യയിലിരുന്നാണ് പ്രതി കോട്ടയം സ്വദേശിനിയായ ആറാംക്ലാസ് വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

പ്രതിക്കായി പൊലീസ് ആദ്യം ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും പ്രതി മലേഷ്യയിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് മലേഷ്യന്‍ പൊലീസിന്റെ സഹായത്തോടെ ചെന്നൈയിലെത്തിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Tags:    

Similar News