കുളപ്പുള്ളിയിലെ സിഐടിയു തൊഴില്‍ തര്‍ക്കത്തില്‍ പരിഹാരമുണ്ടാക്കണം; ഈമാസം 22 ന് പാലക്കാട് ജില്ലയില്‍ വ്യാപാരി ഹര്‍ത്താല്‍; നിലപാട് കടുപ്പിച്ച് വ്യാപാരി വ്യവസായികള്‍
പാലക്കാട്: കുളപ്പുള്ളിയിലെ സിഐടിയു തൊഴില്‍തര്‍ക്കത്തില്‍ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഈമാസം 22 ന് പാലക്കാട് ജില്ലയില്‍ വ്യാപാരി ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പ്രകാശ് സ്റ്റീല്‍സ് ആന്റ് സിമന്റസിലെ സിഐടിയു തൊഴില്‍ തര്‍ക്കത്തില്‍ കടയുടമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹര്‍ത്താല്‍.
ഓപ്പറേറ്റരുടെ സഹായത്തോടെ യന്ത്രം ഉപയോഗിച്ച് സിമന്റ് ചാക്കുകള്‍ ഇറക്കാന്‍ അനുവദിക്കണമെന്ന കടയുടമയുടെ ആവശ്യം അംഗീകരിക്കണം, ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ ലേബര്‍ ഓഫീസര്‍ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ രണ്ടു തവണ നടത്തിയ ഒത്തു തീ4പ്പ് ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നിലവില്‍ സിമന്റ് ലോഡ് ഇറക്കാന്‍ സിഐടിയു അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഉടമ ഒരാഴ്ചയായി കട അടച്ചിട്ടിരിക്കുകയാണ്.