ഭാര്യയുടെ കാമുകനെ കൊന്ന് കഷണങ്ങളാക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവം; കേസില്‍ അന്തിമ വാദം 15ന്

ഭാര്യയുടെ കാമുകനെ കൊന്ന് കഷണങ്ങളാക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവം; കേസില്‍ അന്തിമ വാദം 15ന്

Update: 2025-04-10 00:34 GMT

കോട്ടയം: ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കേസില്‍ അന്തിമവാദം 15നു നടക്കും. ഭാര്യയുടെ കാമുകനായ മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് ഫിലിപ്പോസാണ് (34) കൊല്ലപ്പെട്ടത്. കേസില്‍ മുട്ടമ്പലം വെട്ടിമറ്റം എ.ആര്‍.വിനോദ് കുമാര്‍ (കമ്മല്‍ വിനോദ് 46) ആണ് അറസ്റ്റിലായത്. 2017 ഓഗസ്റ്റില്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചെന്നാണു കേസ്. വിനോദിന്റെ ഭാര്യ കുഞ്ഞുമോളും (44) കേസില്‍ പ്രതിയാണ്.

അച്ഛനെ കൊന്ന കേസില്‍ ജയിലിലായ വിനോദ് കുമാര്‍ അവിടെവച്ചാണു സന്തോഷിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സന്തോഷ്, കുഞ്ഞുമോളുമായി അടുപ്പത്തിലായി. സന്തോഷിനോടു കുഞ്ഞുമോളെ നോക്കണമെന്നു വിനോദ് ആവശ്യപ്പെട്ടിരുന്നു.

മീനടത്തെ വാടകവീട്ടിലേക്ക് കുഞ്ഞുമോളെക്കൊണ്ട് സന്തോഷിനെ വിളിപ്പിച്ചാണ് ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചു വിനോദ് കൊല നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഈസ്റ്റ് പൊലീസ് സിഐയായിരുന്ന സാജു വര്‍ഗീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായത് അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിറില്‍ തോമസ് പാറപ്പുറമാണ്.

Tags:    

Similar News