ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം 14 വയസ്സുള്ള കുട്ടിയുമായി കടന്നു; യുവാവ് അറസ്റ്റില്‍

ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം 14 വയസ്സുള്ള കുട്ടിയുമായി കടന്നു; യുവാവ് അറസ്റ്റില്‍

Update: 2025-04-25 04:06 GMT

പാലക്കാട്: ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ മരുമകന്‍ അറസ്റ്റില്‍. പാലക്കാട് പിരായിരിയിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് പിടിയിലായത്. മംഗലാപുരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അതിക്രമം നടത്തിയ ശേഷം 14 വയസുള്ള കുട്ടിയുമായി ഇയാള്‍ ഒളിവിലായിരുന്നു. ബന്ധുക്കളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങി പോയി. വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കേസ് നടക്കെ യുവാവ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിക്കുക ആയിരുന്നു. പാലക്കാട് പിരായിരിയി തരുവത്ത്പടിയില്‍ കൊടുന്തിരപ്പള്ളി, മോളി (65), ടെറി (70) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഭാര്യവീട്ടിലെത്തിയാണ് റിനോയ് ആക്രണം നടത്തിയത്. ഭാര്യയുടെ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് മുളകുപൊടി വിതറിയ ശേഷം വെട്ടുകയായിരുന്നു.

ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിനായി വിവാഹമോചന കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയര്‍ത്തിയിരുന്നു. ഗാര്‍ഹിക പീഡനത്തിന് കേസ് ഫയല്‍ ചെയ്ത് രേഷ്മ തിരിച്ചു വന്ന സമയത്താണ് വീടിനുള്ളില്‍ പരിക്കേറ്റ നിലയില്‍ മാതാപിതാക്കളെ കണ്ടത്.

Tags:    

Similar News