തിരുവനന്തപുരത്ത് എംസി റോഡരികില്‍ കഞ്ചാവുചെടി കണ്ടെത്തി; നട്ടു വളര്‍ത്തിയതാണോ എന്ന് അന്വേഷണം

തിരുവനന്തപുരത്ത് എംസി റോഡരികില്‍ കഞ്ചാവുചെടി കണ്ടെത്തി; നട്ടു വളര്‍ത്തിയതാണോ എന്ന് അന്വേഷണം

Update: 2025-04-29 03:15 GMT

തിരുവനന്തപുരം: നാലാഞ്ചിറയില്‍ എംസി റോഡരികില്‍ തഴച്ചു വളര്‍ന്ന കഞ്ചാവുചെടി കണ്ടെത്തി. നാലുമാസം പഴക്കമുള്ള 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്. ഇതാരെങ്കിലും നട്ടുവളര്‍ത്തിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പരുത്തിപ്പാറ ബിഎസ്എന്‍എല്‍ ഓഫീസിന്റെ മുന്‍വശത്താണ് കഞ്ചാവുചെടി കണ്ടത്.

സാധാരണ കഞ്ചാവ് ഉപയോഗിക്കുന്ന ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് പരിശോധനകള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ ഈ സ്ഥലത്തിനുസമീപം താമസിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളടക്കം കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള സംശയത്തെത്തുടര്‍ന്നായിരുന്നു പരിശോധന.

Tags:    

Similar News