ചിറ്റൂരില്‍ കള്ള് ചെത്ത് തോപ്പുകളില്‍ അനധികൃതമായി സൂക്ഷിച്ച കള്ള് പിടിച്ചെടുത്ത് എക്സൈസ്
അനധികൃതമായി സൂക്ഷിച്ച കള്ള് പിടിച്ചെടുത്ത് എക്സൈസ്
By : സ്വന്തം ലേഖകൻ
Update: 2025-04-29 15:18 GMT
പാലക്കാട്: ചിറ്റൂരില്‍ കള്ള് ചെത്ത് തോപ്പുകളില്‍ അനധികൃതമായി സൂക്ഷിച്ച കള്ള് എക്സൈസ് പരിശോധന നടത്തി പിടിച്ചെടുത്തു. ചിറ്റൂര്‍ കോഴിപ്പതി വില്ലേജില്‍ കുട്ടിയപ്പകൗണ്ടര് എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പില്‍ നിന്നും 690 ലിറ്റര്‍ കള്ളും വെങ്കിടാചലപതി എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പില്‍ നിന്നും 1110 ലിറ്റര്‍ കള്ളുമാണ് കണ്ടെടുത്തത്.
പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് നല്കിയ വിവര പ്രകാരമായിരുന്നു പരിശോധന. ചിറ്റൂര്‍ സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ ജമാലുദ്ദീനും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് അനധികൃതമായി സൂക്ഷിച്ച ഇത്രയധികം കള്ള് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.