തൃശ്ശൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
തൃശ്ശൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-04-29 16:14 GMT
തൃശ്ശൂര്‍: പൈങ്കുളം കൂളിത്തോട്ടില് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പൈങ്കുളം ഇരുപ്പലത്ത്കുണ്ടില് ഉണ്ണികൃഷ്ണന്റെ മകന് അതുല്‍ കൃഷ്ണ (14) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു. പാഞ്ഞാല്‍ പഞ്ചായത്തില്‍ താന്നിശ്ശേരി ഭാഗത്തായാണ് സംഭവം.
കൂട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് അതുല്‍ കൃഷ്ണയെ കണ്ടെത്തി ചേലക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാഞ്ഞാള്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.