വിഴിഞ്ഞത്ത് നിന്ന് മടങ്ങവേ താന്‍ പ്രധാനമന്ത്രിയോട് ഒരു കാര്യം പറഞ്ഞു; അദ്ദേഹം മറുപടി ചിരിയില്‍ ഒതുക്കി; എന്തുകൊണ്ട് ചിരിയിലൊതുക്കിയെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് മുഖ്യമന്ത്രി
എന്തുകൊണ്ട് പ്രധാനമന്ത്രി ചിരിയിലൊതുക്കിയെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിന് ശേഷം മടങ്ങവേ താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി.
'കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് മോദി പറഞ്ഞിരുന്നു. വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദി' എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. എന്തുകൊണ്ട് ചിരിയിലൊതുക്കിയെന്ന് എല്ലാവര്‍ക്കുമറിയാം. സഹായിക്കേണ്ടവര്‍ നമ്മെ ദ്രോഹിക്കുന്ന സാഹചര്യമാണുളളതെന്നും പിണറായി വിജയന്‍ പറഞ്ഞു.
എന്നിട്ടും നടക്കില്ല എന്ന് കരുതിയ പലതും കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമായി. ഒന്നും നടക്കില്ല എന്നതിനാണ് മാറ്റം സംഭവിച്ചത്. സംയുക്ത പദ്ധതികളില്‍ കേന്ദ്രവിഹിതം ചുരുങ്ങുന്ന സാഹചര്യമാണുള്ളത്. 70 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.