ടാങ്കറിലേക്ക് കാര്‍ ഇടിച്ചുകയറി യുവ എന്‍ജിനീയര്‍ മരിച്ച സംഭവം; അവകാശികള്‍ക്ക് 1.87 കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
കാര്‍ ഇടിച്ചുകയറി യുവ എന്‍ജിനീയര്‍ മരിച്ച സംഭവം; 1.87 കോടി രൂപ നഷ്ടപരിഹാരം
By : സ്വന്തം ലേഖകൻ
Update: 2025-05-07 00:04 GMT
കോട്ടയം: ദേശീയപാതയിലെ ഡിവൈഡറില്‍ ചെടികള്‍ക്കു വെള്ളമൊഴിക്കുകയായിരുന്ന ടാങ്കറിലേക്ക് കാര്‍ ഇടിച്ചുകയറി യുവ എന്‍ജിനീയര്‍ മരിച്ച സംഭവത്തില്‍ അവകാശികള്‍ക്ക് 1.87 കോടി രൂപ നഷ്ടപരിഹാരം നല്കാന് കോട്ടയം മോട്ടര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവ്.
2019ല്‍ ആണ് ചങ്ങനാശേരി മാടപ്പിള്ളി മുള്ളന്‍കുഴി വീട്ടില്‍ ലിസ്ബത്ത് സെബാസ്റ്റ്യന്‍ തമിഴ്നാട് വില്ലുപുരത്തുണ്ടായ അപകടത്തില്‍ മരിച്ചത്. 1,25,99,614 രൂപ നഷ്ടപരിഹാരമായി വിധിച്ച ട്രൈബ്യൂണല്‍, കേസ് റജിസ്റ്റര്‍ ചെയ്ത അന്നുമുതലുള്ള പലിശയും നല്കാന് നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ എം.ഐ.ഇസ്മായില്‍, ജബിന്‍ മുഹമ്മദ്, ആസിഫ് ഇസ്മായില്‍ എന്നിവര്‍ ഹാജരായി.