കാലവര്‍ഷം ഇത്തവണ നേരത്തെ എത്തും; എടവപ്പാതി 27ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കാലവര്‍ഷം 27ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Update: 2025-05-11 02:02 GMT

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (എടവപ്പാതി) ഇത്തവണ കേരളത്തില്‍ നേരത്തേ എത്തുമെന്ന് സൂചന. 27-ന് കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്. ഇത്തവണ കേരളം ഉള്‍പ്പെടുന്ന തെക്കന്‍മേഖലയില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

കഴിഞ്ഞവര്‍ഷം മേയ് 31-നാണ് കാലവര്‍ഷം എത്തിയത്. കേരളത്തില്‍ ഈയാഴ്ച കാര്യമായ മഴയ്ക്ക് സാധ്യതയില്ല. എന്നാല്‍ 13 മുതല്‍ പടിഞ്ഞാറന്‍കാറ്റ് ശക്തിപ്രാപിക്കും. അതിനുശേഷം കൂടുതല്‍ മഴ പ്രതീക്ഷിക്കാം. പടിഞ്ഞാറന്‍കാറ്റ് ശക്തമാകുന്നതോടെ ചൂടിനും ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മേധാവി നീത കെ. ഗോപാല്‍ പറഞ്ഞു.

ഞായറാഴ്ചവരെ കനത്തചൂടിന് മുന്നറിയിപ്പുണ്ട്. 13-ഓടെ കാലവര്‍ഷം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും നിക്കോബാര്‍ ദ്വീപുകളിലും എത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

Tags:    

Similar News