ജനത്തെ കടിച്ചു കീറി നായ്ക്കള്‍; ഈ വര്‍ഷം മൂന്ന് മാസത്തിനിടെ കടിയേറ്റത് 1.69 ലക്ഷം പേര്‍ക്ക്: മരിച്ചത് 14 പേര്‍
ജനത്തെ കടിച്ചു കീറി നായ്ക്കള്‍; ഈ വര്‍ഷം മൂന്ന് മാസത്തിനിടെ കടിയേറ്റത് 1.69 ലക്ഷം പേര്‍ക്ക്: മരിച്ചത് 14 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യ മൂന്നുമാസത്തിനിടെ തെരുവുനായ്ക്കളില്‍നിന്ന് അടക്കം കടിയേറ്റത് 1.69 ലക്ഷത്തോളം പേര്‍ക്ക്. 14 മരണവും സംഭവിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കണക്കാണിത്. മേയ് 10 വരെയുള്ള കണക്കെടുത്താല്‍ ഒരുപക്ഷേ രണ്ട് ലക്ഷം കടക്കും. കഴിഞ്ഞവര്‍ഷം 12 മാസത്തിനിടെ 3.16 ലക്ഷം പേര്‍ക്ക് കടിയേറ്റിരുന്നു. പ്രതിദിനം ശരാശരി 1300ലധികം പേര്‍ക്ക് നായകളുടെ ടിയേല്‍ക്കുന്നുവെന്നാണ് കണക്ക്.
2017ല്‍ തെരുവുനായ് ആക്രമണത്തിനിരയായത് 1.35 ലക്ഷം പേരായിരുന്നു. വന്ധ്യംകരണവും വാക്സിനേഷനും നിലച്ചതോടെ നിരത്തുകള്‍ വീണ്ടും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്‌കൂള്‍, ആശുപത്രി വളപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുപോലും തെരുവുനായ്ക്കളെ അകറ്റാന്‍ നടപടിയില്ല. തദ്ദേശസ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് തെരുവുനായ് വന്ധ്യംകരണവും പേവിഷ വാക്‌സിനേഷനും നടത്തുന്നത്. വാക്‌സിന്‍ സ്റ്റോക്കുണ്ട്. പക്ഷേ, നായ്ക്കളെ പിടിച്ച് വന്ധ്യംകരണത്തിന് എ.ബി.സി സെന്ററുകളില്‍ എത്തിക്കുന്നത് പാളി.