തെരുവുനായുടെ ആക്രമണത്തില്‍ 12 വയസ്സുകാരിക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്ക്; ആക്രമണത്തിന് പിന്നാലെ നായ ചത്തതില്‍ ആശങ്ക

തെരുവുനായുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

Update: 2025-05-13 04:26 GMT

ആലപ്പുഴ: ചെറുതനയില്‍ തെരുവുനായുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് ചെറുതനയില്‍ തെരുവുനായുടെ ആക്രമണം ആദ്യം ഉണ്ടായത്. 12 വയസ്സുകാരിക്കാണ് ആദ്യം നായയുടെ കടിയേറ്റത്. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ ജോലിക്ക് ആവശ്യങ്ങള്‍ക്കായി ഇറങ്ങിയ അഞ്ചുപേര്‍ക്കും നായയുടെ കടിയേറ്റു.

ആക്രമണത്തിനുശേഷം നായ ചത്തത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ വീട്ടിലെ ആടിനെയും നായ ആക്രമിച്ചിട്ടുണ്ട്.

Tags:    

Similar News