ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി; കുട്ടികളെ കാണാതായത് ഇന്നലെ രാവിലെ മുതല്‍
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി
By : സ്വന്തം ലേഖകൻ
Update: 2025-05-14 03:12 GMT
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. കുട്ടികള്‍ ഇപ്പോള്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇന്നലെ രാവിലെ മുതലാണ് മൂന്ന് കുട്ടികളെ കാണാതായത്. റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഇവര്‍ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികള്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങള്‍ നിറച്ച ബാഗുമുണ്ടായിരുന്നു.