ബംഗാള്‍ ഉള്‍ക്കടലിലും നിക്കോബാര്‍ ദ്വീപുകളിലും കാലവര്‍ഷമെത്തി; കേരളത്തില്‍ മെയ് 27ന് എത്തും
ബംഗാള്‍ ഉള്‍ക്കടലിലും നിക്കോബാര്‍ ദ്വീപുകളിലും കാലവര്‍ഷമെത്തി; കേരളത്തില്‍ മെയ് 27ന് എത്തും
By : സ്വന്തം ലേഖകൻ
Update: 2025-05-14 03:31 GMT
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിലും നിക്കോബാര്‍ ദ്വീപുകളിലും കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്, തെക്കന്‍ അന്തമാന്‍ കടല്‍, വടക്കന്‍ അന്തമാന്‍ തീരം, നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച കാലവര്‍ഷമെത്തിയത്. കേരളതീരത്ത് മേയ് 27-ന് എത്തും.
സാധാരണയായി ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം തുടങ്ങുന്നത്. നാലു ദിവസത്തിനുള്ളില്‍ തെക്കന്‍ അറബിക്കടല്‍, കൊമോറിന്‍ മേഖല, മാലദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, അന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.