കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലിപിടിച്ചത് ഇന്ന് പുലര്‍ച്ചെ
കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
By : സ്വന്തം ലേഖകൻ
Update: 2025-05-15 03:31 GMT
മലപ്പുറം: കാളികാവില്‍ നിന്നും ഇന്ന് പുലര്‍ച്ചെ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂര്‍ എന്ന യുവാവിനെയാണ് പുലി കൊലപ്പെടുത്തിയത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ജോലി ചെയ്യുന്നതിനിടെ ഗഫൂറിനെ പുലി ആക്രമിക്കുകയായിരുന്നു.
കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വനാതിര്‍ത്തിയിലേക്ക്
യാത്ര സൗകര്യമില്ലാത്തതിനാല്‍ കാല്‍നടയായാണ് പൊലീസും സംഘവും പോയിരിക്കുന്നത്.