കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് 70 അടി താഴ്ചയിലേക്ക് വീണു; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി
കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് 70 അടി താഴ്ചയിലേക്ക് വീണു; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി
തൊടുപുഴ: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയ്ന്റ് കാണാനെത്തിയ യുവാവ് 70 അടി താഴ്ചയിലേക്ക് വീണു. വണ്ണപ്പുറം സ്വദേശി സാസണ്‍ ജോര്‍ജാണ് താഴ്ചയിലേക്ക് വീണത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി യുവാവിനെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.
കൂട്ടുകാര്‍ക്കൊപ്പം രാവിലത്തെ കാഴ്ച കാണാനെത്തിയപ്പോഴായിരുന്നു കാലുതെറ്റി താഴേക്ക് വീണത്. വെള്ളിയാഴ്ച പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ തെന്നിവീഴുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും നാട്ടുകാരെയും വിവരമറിയിച്ചത്.
തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ആറുമണിയോടെ യുവാവിനെ രക്ഷപ്പെടുത്തി. നിസ്സാരപരിക്കുകള്‍ മാത്രമാണുള്ളത്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.