ഈ മാസം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നത് പതിനായിരത്തോളം പേര്‍; ആനുകൂല്യം നല്‍കാന്‍ വേണ്ടത് 3,000 കോടിയോളം രൂപ: കടപ്പത്രമിറക്കാന്‍ സര്‍ക്കാര്‍
ഈ മാസം വിരമിക്കുന്നത് പതിനായിരത്തിലേറെപ്പേർ; നൽകേണ്ടത് 3000 കോടി
തിരുവനന്തപുരം: ഈ മാസം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് പതിനായിരത്തോളം പേര്‍. ഇവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ഈ മാസവും അടുത്ത മാസവുമായി വേണ്ടിവരുന്നത് 3000 കോടിയോളം രൂപ. ഇതിനുള്ള പണം കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ് സര്‍ക്കാര്‍. ഇതിനായി 27നു പൊതുവിപണിയില്‍ കടപ്പത്രമിറക്കി 2000 കോടി രൂപ സര്‍ക്കാര്‍ കടമെടുക്കും.
ഈ വര്‍ഷം 24,424 പേര്‍ ആകെ വിരമിക്കുന്നതില്‍ പകുതിയോളം പേരാണ് ഈ മാസം മാത്രം റിട്ടയര്‍ ചെയ്യുന്നത്.തസ്തികയനുസരിച്ച് 15 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തര്‍ക്കും നല്‍കേണ്ടി വരിക. ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍, പെന്‍ഷന്‍ കമ്യൂട്ടേഷന്‍, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുടങ്ങിയവയാണു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍. ഇവ പതിവു പോലെ വിതരണം ചെയ്യുമെന്നു ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.