കോഴിക്കോട് ചെറുവാടിയില്‍ മിന്നല്‍ ചുഴലി; ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണു
കോഴിക്കോട് ചെറുവാടിയില്‍ മിന്നല്‍ ചുഴലി; ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണു
By : സ്വന്തം ലേഖകൻ
Update: 2025-05-24 02:10 GMT
കോഴിക്കോട്: കോഴിക്കോട് ചെറുവാടിയില്‍ ഇന്നലെ രാത്രി മിന്നല്‍ ചുഴലി. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണതോടെ പ്രദേശം ഇരുട്ടിലയി.
ജില്ലയില്‍ ശക്തമായ കാറ്റുമുണ്ടായി. നഗരത്തിലും തീരദേശ മേഖലയിലുമാണ് കാറ്റ് അടിച്ചത്. നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ പരിതിയില്‍ മഴയ്ക്കൊപ്പമാണ് വേഗതയേറിയ കാറ്റുണ്ടായത്.
ഫറോക്കില്‍ രാത്രിയിലെ കാറ്റിലും മഴയിലും ബസ്സ്റ്റോപ്പിന് മുകളില്‍ മരം വീണു. ഫാറോക്ക് പേട്ട പരുത്തിപാറ റോഡില്‍ തണല്‍ മരംബസ് സ്റ്റോപ്പിന് മുകളിലേക്ക് വീണു. മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സെത്തി മരം മുറിച്ചു മാറ്റി. ബസ് സ്റ്റോപ്പ് പൂര്‍ണമായും തകര്‍ന്നു.