ഭാര്യ പിണങ്ങിപ്പോയി; വിവാഹദല്ലാളായ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു

ഭാര്യ പിണങ്ങിപ്പോയി; വിവാഹദല്ലാളായ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു

Update: 2025-05-24 03:38 GMT

മംഗളൂരു: ഭാര്യ പിണങ്ങിപ്പോയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിവാഹദല്ലാളായ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. വാമഞ്ചൂര്‍ സ്വദേശി സുലൈമാനാണ് (50) മരിച്ചത്. സംഭവത്തില്‍ ബന്ധുവായ മുസ്തഫയെ (30) മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏഴുവര്‍ഷം മുന്‍പ് സുലൈമാന്റെ ബന്ധുവായ ഷഹീനാസ് എന്ന യുവതിയെ മുസ്തഫ കല്യാണം കഴിച്ചിരുന്നു. സുലൈമാനായിരുന്നു ഇതില്‍ ഇടനിലക്കാരന്‍. എന്നാല്‍ രണ്ടുമാസം മുന്‍പ് ദാമ്പത്യപ്രശ്‌നങ്ങള്‍ കാരണം ഷഹീനാസ് സ്വന്തം വീട്ടിലേക്ക് മടങ്ങി.

ഇതോടെ മുസ്തഫയുമായി ഈ വിഷയം സംസാരിക്കാനായി കഴിഞ്ഞ ദിവസം രാത്രി സുലൈമാന്‍ തന്റെ രണ്ടു ആണ്‍മക്കളോടൊപ്പം മുസ്തഫയുടെ വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാതകം നടക്കുന്നത്. സുലൈമാന്‍, മുസ്തഫയോട് സംസാരിച്ച ശേഷം റോഡില്‍ കാത്തുനിന്ന മക്കളുടെ അടുത്തേക്ക് തിരിച്ചെത്തിയപ്പോള്‍ കത്തിയുമായി ഓടിയെത്തിയ മുസ്തഫ സുലൈമാന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മക്കളായ റിയാബ്, സിയാബ് എന്നിവര്‍ക്കും പരുക്കേറ്റു. നാട്ടുകാരുടെ നേതൃത്വത്തില്‍ പരിക്കേറ്റ സുലൈമാനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ റൂറല്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News