തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; കാരാണ്മ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസാക്കി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; കാരാണ്മ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസാക്കി

Update: 2025-05-28 02:38 GMT

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56-ല്‍നിന്ന് 70 വയസാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശംകൂടി പരിഗണിച്ചാണ് തീരുമാനം. വിരമിക്കല്‍ പ്രായം കൂട്ടണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതോടെ ഫുള്‍ടൈം,പാര്‍ടൈം വ്യത്യാസമില്ലാതെ വിരമിക്കല്‍ പ്രായം 70 ആയി. നേരത്തേതന്നെ പാര്‍ട് ടൈം ജീവനക്കാരുടെ പ്രായം ഉയര്‍ത്തിയിരുന്നു. കാരാണ്മ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യമില്ല. ക്ഷേത്രങ്ങളില്‍ പ്രത്യേക കുടുംബങ്ങള്‍ക്ക് പിന്‍തുടര്‍ച്ചാവകാശമായി ക്ഷേത്ര ജോലികള്‍ക്കുള്ള അവകാശം ലഭിക്കുന്നതാണ് കാരാണ്മ.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും നിലവില്‍ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസാണ്. ക്ഷേമനിധി,സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതി രൂപവത്കരിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം എ. അജികുമാര്‍ എന്നിവര്‍ അറിയിച്ചു.

Tags:    

Similar News