കഞ്ചാവ് പൊതിയുമായി ചില്ലറ വില്‍പനക്കാരനായ യുവാവ് എക്‌സൈസ് പിടിയില്‍

കഞ്ചാവ് പൊതിയുമായി ചില്ലറ വില്‍പനക്കാരനായ യുവാവ് എക്‌സൈസ് പിടിയില്‍

Update: 2025-05-28 18:15 GMT

കണ്ണൂര്‍: കഞ്ചാവ് പൊതിയുമായി ചില്ലറ വില്‍പ്പനക്കാരനായ യുവാവ് പിടിയില്‍. പാപ്പിനിശ്ശേരി അസി: ഇന്‍സ്‌പെക്ടര്‍ എം.പി സര്‍വ്വജ്ഞന്‍ പാര്‍ട്ടിയും പുതിയങ്ങാടി ഹോമിയോ ഡിസ്‌പെന്‍സറിക്ക് മുന്‍വശം വെച്ച് കഞ്ചാവ് പൊതിയുമായി പുതിയങ്ങാടി കുണ്ടായി ഇട്ടമ്മല്‍ മണ്ണന്‍ ഹൗസില്‍ ശദാദിനെയാണ് (26) പിടികൂടിയത്.

സ്‌കൂള്‍ കോളേജ് പരിസരങ്ങള്‍ കേന്ദ്രികരിച്ച് എക്‌സൈസ് നടത്തി വരുന്ന പട്രോളിങ്ങിലാണ് പിടിയിലായത്. കഞ്ചാവ് ആവശ്യക്കാരായ മാട്ടൂല്‍, പുതിയങ്ങാടി, മുട്ടം, പഴയങ്ങാടി പരിസരത്തുനിന്നും നിരവധി യുവാക്കള്‍ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ചു നല്‍കുന്ന പ്രധാനിയാണ് ശദാമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌ക്കൂള്‍ കോളേജുകള്‍ കേന്ദ്രികരിച്ച് വരും ദിവസങ്ങളിലും എക്‌സൈസിന്റെ നിരീഷണം ശക്തമാക്കും. റെയ്ഡ് നടത്തിയ എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് പങ്കജാഷന്‍. സി രജിരാഗ് പി.പി, സിവില്‍ എക്‌സൈസ് ഓഫിസര്‍ രമിത്ത് ഡ്രൈവര്‍ ജോജന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Tags:    

Similar News