മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നം ഫോണ്‍ മാറിയെടുത്ത് രക്ഷപ്പെട്ട് കള്ളന്‍; പിന്നാലെ ചെന്ന് പിടികൂടി പോലീസ്
മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നം ഫോണ്‍ മാറിയെടുത്ത് രക്ഷപ്പെട്ട് കള്ളന്‍; പിന്നാലെ ചെന്ന് പിടികൂടി പോലീസ്
തൃശൂര്‍: മോഷ്ടിക്കാന്‍ കയറിയ വീടിനകത്ത് മൊബൈല്‍ ഫോണ്‍ മറന്നുവച്ച കള്ളനെ അതേ ഫോണ്‍ പിന്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിക്കാന്‍ കയറിയ വീട്ടിലുള്ളവര്‍ എഴുന്നേറ്റപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജോമോന്‍ സ്വന്തം ഫോണെന്ന് കരുതി വീട്ടുകാരുടെ ഫോണുമായി പോവുക ആയിരുന്നു.
ചൊവ്വാഴ്ച രാവിലെ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയപ്പോഴാണ് ജോമോന് അബദ്ധം പിണഞ്ഞത്. ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ നോര്‍ത്ത് ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ വീട്ടിലാണ് ജോമോന്‍ മോഷ്ടിക്കാന്‍ കയറിയത്. മോഷണത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് പെട്ടെന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ തിടുക്കത്തില്‍ സ്വന്തം മൊബൈല്‍ ഫോണിന് പകരം വീട്ടുകാരിലൊരാളുടെ ഫോണാണ് എടുത്തുകൊണ്ട് ഓടിയത്.
വീട്ടില്‍നിന്നും ലഭിച്ച മോഷ്ടാവിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പിന്നീട് പൊലീസ് പ്രതിയെ പിടിച്ചത്. 2010ല്‍ ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ മോഷണ കേസുണ്ട്. കൂടാതെ മാള, നെടുമ്പാശേരി, ചെങ്ങമനാട്, കളമശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.