എതിര്‍സ്ഥാനാര്‍ഥി കൂടി വരുമ്പോഴാണ് തെരഞ്ഞെടുപ്പില്‍ ആവേശവും ചൂടും വരുന്നത്; പ്രതിരോധ നിരയില്‍ ആളുണ്ടെങ്കിലേ ഫോര്‍വേഡിന് ഗോള്‍ അടിക്കാന്‍ ആവേശം വരൂ എന്ന് ആര്യാടന്‍ ഷൗക്കത്ത്: നിലമ്പൂരില്‍ യുഡിഎഫ് സജ്ജമെന്ന് സ്ഥാനാര്‍ത്ഥി

Update: 2025-05-30 09:32 GMT

കോട്ടയം: നിലമ്പുരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം. സ്വരാജിനെ പ്രഖ്യാപിച്ച വാര്‍ത്തയോട് പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. പ്രചാരണ രംഗത്ത് യുഡിഎഫ് ഒരുപാട് മുന്നിലാണ്. എതിര്‍സ്ഥാനാര്‍ഥി കൂടി വരുമ്പോഴാണ് തെരഞ്ഞെടുപ്പില്‍ ആവേശവും ചൂടും വരുന്നത്. പ്രതിരോധ നിരയില്‍ ആളുണ്ടെങ്കിലേ ഫോര്‍വേഡിന് ഗോള്‍ അടിക്കാന്‍ ആവേശം വരൂ എന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൗക്കത്ത്. ഉമ്മന്‍ ചാണ്ടി തനിക്ക് പിതൃതുല്യനായിരുന്നുവെന്നും നിലമ്പുരിനെ ഒരു പാട് സ്‌നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Similar News