ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തളിപ്പറമ്പ് സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തളിപ്പറമ്പ് സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

Update: 2025-06-03 11:44 GMT

കണ്ണൂര്‍: ദേശീയപാതയിലെ പുതിയ തെരുവില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് തളിപ്പറമ്പ് സ്വദേശി മരിച്ചു. പാലകുളങ്ങര ചിന്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വൈരാട് വീട്ടില്‍ വി.ആര്‍.പ്രദീപ്കുമാറാണ് (58) മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 6.45 ന് ദേശീയപാതയില്‍ പുതിയതെരു മണ്ഡപത്തിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് കെ.എല്‍.59-സി-9142 നമ്പര്‍ ഓട്ടോറിക്ഷയില്‍ ഭാര്യ പാര്‍വതി, മകന്‍ അരുണ്‍ എന്നിവര്‍ക്കൊപ്പം വരുന്നതിനിടെ മുന്നില്‍ നിന്നും വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ഓട്ടോ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

ഇരുവര്‍ക്കും നിസ്സാര പരിക്കേറ്റു. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരെ കണ്ണൂര്‍ കൃഷ്ണ ശ്രീചന്ദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പ്രദീപ്കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മകള്‍: അഖില. മരുമകന്‍: രാമദാസ്.

ശവസംസ്‌ക്കാരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ പട്ടപ്പാറ ശ്മശാനത്തില്‍ നടന്നു.

Tags:    

Similar News